എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന് പ്രഖ്യാപിക്കും; പ്ലസ് ടു മെയ് 9ന്


എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. ഓരോ വിദ്യാര്‍ത്ഥികള്‍ വീതം മാത്രം പരീക്ഷ എഴുതിയ അഞ്ച് സ്‌കൂളുകളും സംസ്ഥാനത്തുണ്ട്.

article-image

dfdfgfgdfgdfdf

You might also like

Most Viewed