തൃശൂർ പൂരത്തിലെ പോലീസ് ഇടപെടലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി


തൃശൂർ പൂരത്തിലെ പോലീസ് ഇടപെടലിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. പൂരത്തിൽ പോലീസിന്‍റെ അനാവശ്യ ഇടപെടലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കെയാണ് കോ‌ടതി ഇടപെടൽ. തൃശൂർ പൂരത്തിലെ ആചാരങ്ങൾ പോലീസിന്‍റെ ഇടപെടൽ മൂലം മുടങ്ങി‌യെന്ന ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഈ ഹർജിക്കൊപ്പം മേയ് 22ന് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജിയും ഹൈക്കോടതി പരിഗണിക്കും.  

ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല പരിശോധന ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വിശദീകരണം നൽകേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.

article-image

dgdg

You might also like

Most Viewed