തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കും; കുത്തിത്തിരിപ്പുകൾക്ക് നിന്നിട്ടില്ല, ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും: സുരേഷ് ഗോപി

തൃശ്ശൂർ എടുത്താൽ ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തികഞ്ഞ വിജയപ്രതീക്ഷയാണുള്ളത്. ജനങ്ങൾ ഇത്തവണ അനുഗ്രഹിക്കും. മറ്റുള്ള സ്ഥാനാർഥികൾക്കൊപ്പം കിടപിടിച്ചു നിൽക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസം നീണ്ട പ്രചരണത്തിനിടയിൽ ജനങ്ങളുടെ ജീവിതത്തിൽ എത്തിപ്പിടിക്കേണ്ട കാര്യങ്ങളും അവരുടെ പ്രശ്നങ്ങളും മാത്രമേ ചർച്ചയാക്കിയിട്ടുള്ളൂ. ഒരു കുത്തിത്തിരിപ്പുകൾക്കും താൻ നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശ്ശൂരിലെ മുഖ്യ ചർച്ച വികസനമാണ്. ഇന്നസെൻ്റിൻ്റെ ചിത്രം ഫ്ലെക്സിൽ ഉപയോഗിച്ചതിൽ അനൗചിത്യമുണ്ടെന്ന് തോന്നിയില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
sadadsdsadsadsdsa