വീണ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല: പിണറായി വിജയൻ


കോൺഗ്രസിന്റെ തെറ്റായ നയമാണ് മോദിക്ക് വഴിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമഭേദഗതിക്കൊപ്പം മൗനത്തിലൂടെ കോൺഗ്രസ് നിന്നു. രാഹുൽഗാന്ധിയെ കടന്നാക്രമിക്കലല്ല, കോൺഗ്രസിന്റെ നിലപാടാണ് ചോദിച്ചത്. സ്വന്തം നേതാക്കൾക്കെതിരെ വരുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമ്പോൾ കോൺഗ്രസ് എതിർക്കും. കോൺഗ്രസ് ഇതര പാർട്ടികൾക്കു നേരെ വരുമ്പോൾ കോൺഗ്രസ് അന്വേഷണ ഏജൻസികൾക്കൊപ്പം നിൽക്കും. അതിന്റെ ഏറ്റവും വലിയ ദുരന്തസാക്ഷിയാണ് അരവിന്ദ് കെജ്‍രിവാൾ.

മകൾ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ല. മകൾ ഒരു കമ്പനി നടത്തി, ആരെല്ലാം കമ്പനി നടത്തുന്നു. നൽകിയ സേവനങ്ങൾക്ക് പ്രതിഫലം പറ്റുന്നത് നിയമവിരുദ്ധമാണോ. എല്ലാം ആദായനികുതി കണക്കുകളിലുണ്ട്. എല്ലാം നിയമപരമായിട്ടും പുകമറ സൃഷ്ടിക്കുന്നു.

വീണ കുട്ടിയായിരിക്കുന്ന കാലം മുതൽ ഇത്തരം പ്രചരണങ്ങൾ കേട്ടാണ് വളർന്നത്. ജീവിത സാഹചര്യം അവർക്ക് അറിയാം, അതിന്റെ ഭാഗമായുള്ള ശുദ്ധത സൂക്ഷിക്കാൻ കഴിയുന്നുണ്ട്. എന്തെല്ലാം പുകമറ സൃഷ്ടിച്ചാലും കൂസലില്ലാത്തത് ജീവിതത്തിൽ ശുദ്ധി കൊണ്ടു നടക്കാൻ കഴിയുന്നതുകൊണ്ടാണ് ആ ശുദ്ധി നഷ്ടപ്പെട്ടാലേ ഭയപ്പെടേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

article-image

dsdsdfsdfsdfsdsds

You might also like

Most Viewed