കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയിൽ സംഗീത വിശ്വനാഥൻ’; BDJS സ്ഥാനാർത്ഥികളായി


ബിഡിജെഎസ് രണ്ടാം ഘട്ട ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കോട്ടയം ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും. BDJS സംസ്ഥാന വൈസ് പ്രസിഡന്റാണ് സംഗീത വിശ്വനാഥൻ.

കോട്ടയത്ത് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് തുഷർ വെള്ളാപ്പള്ളി പറഞ്ഞു. വികസനം കൊണ്ടുവരാൻ സർക്കാരിന് ഒപ്പം നിൽക്കുന്ന ഒരു എം പിയാണ് വേണ്ടത്. അങ്ങനെ ചിന്തിക്കുന്നവരാണ് ഇപ്പോൾ കൂടുതലും. മാസങ്ങളായി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുകയാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകുമെന്ന് ഇന്നലെ പത്തനംതിട്ടയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കെ സരേന്ദ്രൻ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ കെ.എ ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും മത്സരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച ആലത്തൂര്‍, വയനാട് മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് വിട്ടുകൊടുത്തു. പകരം കോട്ടയവും ചാലക്കുടിയും ബിഡിജെഎസിന് ലഭിക്കുകയായിരുന്നു.

article-image

raassaasassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed