BDJS സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന് SNDP സംരക്ഷണ സമിതി


ബിഡിജെഎസ് സ്ഥാനാർത്ഥികളെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. എസ്എൻഡിപിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ ആശിർവാദം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളെയും തോൽപ്പിക്കുമെന്ന് എസ്എൻഡിപി സംരക്ഷണ സമിതി.

മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട ക്രമക്കേട്, എസ്എൻഡിപി യൂണിയനിലെ ക്രമക്കേട് എന്നിവയിൽ വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും സ്വീകരിക്കുന്ന നിലപാടുകളിൽ പ്രതിഷേധിച്ചാണ് എസ്എൻഡിപി സംരക്ഷണ സമിതിയുടെ കടുത്ത തീരുമാനം. കൊല്ലത്തെ ആസ്ഥാന മന്ദിരം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് കടന്നതും എസ്എൻഡിപി സംരക്ഷണ സമിതിയെ ചൊടിപ്പിച്ചിട്ടുണ്ട്.

നാലു സീറ്റുകളിലാണ് ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി കോട്ടയത്തും ഇടുക്കിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി തന്നെയായിരിക്കും മത്സരിക്കുമെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് കോട്ടയത്തെത്തിയ എസ്എൻഡിപി സംരക്ഷണ സമിതി നേതാക്കൾ കടുത്ത നിലപാടിലേക്ക് കടന്നത്. എല്ലാ സ്ഥാനാർത്ഥികളെയും തോൽപ്പിക്കുമെന്നും അതിന് വേണ്ടി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

article-image

xzcxzcxzcxzcxz

You might also like

  • Straight Forward

Most Viewed