സെക്രട്ടറിയേറ്റ് പരിസരത്ത് ഉന്തും തള്ളും കയ്യാങ്കളിയും, പൊലീസ് ലാത്തിവീശി; പരിക്ക്


വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങൾകൊണ്ട് സമരക്കളമായി സെക്രട്ടറിയേറ്റ് പരിസരം. എംഎസ്എഫ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നയിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാറ്റുകയാണ്. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയും ഉന്തും തള്ളുമായി. മഹിളാ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചു. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നേർക്കുനേര്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും മാധ്യമപ്രവർത്തകനും പരിക്കേറ്റു.

article-image

XZZZXASZadsasas

You might also like

Most Viewed