വര്‍ക്കലയിൽ 23കാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം


തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരണം. ഇലകമൺ കല്ലുവിള വീട്ടിൽ വിജു (23) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിജുവിൻ്റെ അമ്മയും സഹോദരങ്ങളും ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രി ഏഴോടെ കരവാരം ജംഗ്ഷനിലെ പലവ്യഞ്ജന കടയിൽ നിന്നു വാങ്ങിയ ബൺ കഴിച്ചതിനു ശേഷമാണ് വിജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാവിലെയോടെ കൂടുതല്‍ അവശനായ വിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. യുവാവിൻ്റെ ശരീരത്തിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും സംശയിക്കുന്നു.

വിജുവിനെ കൂടാതെ അമ്മയും സഹോദരങ്ങങ്ങളും ബൺ കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവർ ചികിത്സയിൽ തുടരുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ ഉള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഭക്ഷണം വിൽപന നടത്തിയ സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകി.

article-image

FDFBFVFG

You might also like

  • Straight Forward

Most Viewed