റാഗിങ് അല്ല, സിദ്ധാർത്ഥിൻ്റേത് കൊലപാതകം, SFIയിൽ ചേരാത്തതിന്റെ വൈരാഗ്യം; കെ.സി വേണുഗോപാൽ


വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കെസി വേണുഗോപാൽ. നടന്നത് റാഗിങ് അല്ലെന്നും സിദ്ധാർത്ഥിൻ്റേത് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. SFIയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് പൈശാചിക കൊലപാതകത്തിൽ കലാശിച്ചത്. ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. SFI ഹോസ്റ്റലുകളെ കോൺസൺട്രേഷൻ ക്യാമ്പുകളെ പോലെ ആക്കി മാറ്റുകയാണ്. എസ് എഫ് ഐ യെ ക്രിമിനൽ സംഘമാക്കി വളർത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെയും സംഭവത്തിൽ പ്രതിപട്ടികയിൽ ചേർക്കണം. കോളജുകൾ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകൾക്ക് സംരക്ഷണം നൽകുമെന്ന സന്ദേശം നൽകുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ഇന്നുള്ളത്. മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു. സംഭവത്തിൽ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണ്.

സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്. ഉന്നത പഠനത്തിന് അയച്ച മകനുണ്ടായത് ദാരുണ വിധിയായിപ്പോയി. ഉത്തരേന്ത്യയിൽ കാണുന്ന പോലുള്ള ആൾക്കൂട്ട ആക്രമണത്തിൻ്റെ ഇരയാണ് സിദ്ധാർത്ഥ്. ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്. കോളജിൽ അധ്യാപകരുടെ റോൾ എന്താണ്. അധ്യാപകർ നിർഭയത്തോടെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകണം. മാർക്സിസ്റ്റ് പാർട്ടിയുടെ ഭിക്ഷ യാചിച്ചു നിൽക്കേണ്ട സാഹചര്യത്തിലാണോ കേരളത്തിലെ ജനാധിപത്യ സമൂഹം. സിദ്ധാർത്ഥിന് നീതി വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോളജ് യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുറേ പേർ സിദ്ധാർത്ഥിനെ ഇലക്ട്രിക് വയർ കൊണ്ട് മർദ്ദിച്ചതായും സഹപാഠികൾ മൊഴി നൽകിയിരുന്നു. ഇലക്ട്രിക് വയറിന് പുറമേ ബെൽറ്റ് കൊണ്ട് മർദ്ദിച്ചതിന്റെ പാടുകളും ശരീരത്തുണ്ടായിരുന്നു. കസേരയിൽ ഇരുത്തി മർദ്ദിച്ച ശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാകാനുള്ള സാധ്യതകളുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. 12 പേരാണ് നിലവിൽ കേസിലെ പ്രതികളെങ്കിലും കൂടുതൽ പേർ സിദ്ധാർത്ഥിനെ ആക്രമിച്ചതായാണ് സൂചന.

article-image

adsasasdasadsads

You might also like

Most Viewed