ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗം'; ഗാനം നിരസിച്ചതിൽ പ്രതികരണവുമായി കെ സച്ചിദാനന്ദൻ

സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ ആരോപണത്തോട് പ്രതികരിച്ച് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. കേരള ഗാനം തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനം ആ കമ്മിറ്റി നിരാകരിച്ചു. പാട്ട് നിരകാരിച്ച കാര്യം ശ്രീകുമാരൻ തമ്പിയെ അക്കാദമി സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഗാനങ്ങളോട് ആദരവുള്ള വ്യക്തിയാണ് താൻ. ഇത് ഒരാളുടെ തീരുമാനമല്ല, മറിച്ച് ഒരു കമ്മിറ്റിയുടെ തീരുമാനമാണ്. ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. എല്ലാവർക്കും പാടാൻ കഴിയുന്ന ലളിതമായ ഗാനമല്ല എന്നതുൾപ്പടെ നിരവധി കാരണങ്ങൾ കൊണ്ടാണ് ആ ഗാനം നിരാകരിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെയല്ല, ആ പ്രത്യേക ഗാനത്തെയാണ് നിരാകരിച്ചത് എന്ന് സച്ചിദാനന്ദൻ പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗം ആണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ശ്രീകുമാരൻ തമ്പി പാട്ടിൽ മാറ്റം വരുത്തിയില്ല. അതിനെ തുടർന്ന് ബി കെ ഹരി നാരായണന്റെ പാട്ടാണ് ചില തിരുത്തുകൾ വരുത്തി സ്വീകരിച്ചത്. ഹരിനാരായണനെയും ബിജിപാലിനെയും വിളിച്ച് സംഗീതം ചേർക്കും. ശേഷം പാട്ട് കമ്മിറ്റിക്ക് മുനിൽ വയ്ക്കും. ഹരിനാരായണനാണ് സംഗീതം നൽകാൻ ബിജി പാലിനെ ശുപാർശ ചെയ്തത് എന്നും സച്ചിദാനന്ദൻ പറഞ്ഞു. തുടർച്ചയായി അക്കാദമിക്ക് നേരെയുണ്ടാകുന്ന വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയമുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
sadsadsadsadsdsa