ബഹ്റൈൻ കണ്ണൂർ സിറ്റി ഫ്രണ്ട്സ് വാട്സ്ആപ്പ് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

ബഹ്റൈൻ കണ്ണൂർ സിറ്റി ഫ്രണ്ട്സ് എന്ന വാട്സ്ആപ്പ് കൂട്ടായ്മ ഒരുമയുടെ പെരുമ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സാഖിറിൽ വെച്ച് നടന്ന പരിപാടിക്ക് ഗ്രൂപ്പ് അഡ്മിൻമാരായ അൻസീർ, റെയ്സ് മുസ്തഫ എന്നിവർ നേതൃത്വം നൽകി സ്ത്രീകളുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങളും പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
മുഹമ്മദ് ഹാഷിം എം, റൗഫ് കടാംകണ്ടി, ഫാറൂഖ്, ഷുഹൈബ്, നിസാർ കെസി, നസീർ കെകെ തുടങ്ങിയവർ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനം വിതരണം ചെയ്തു.
dfsdf