എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷം; 21 വിദ്യാർഥികൾക്ക് സസ്പെൻഷൻ


എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘർഷങ്ങളിൽ വിദ്യാർഥികൾക്കെതിരെ നടപടി. 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു−ഫ്രട്ടേണിറ്റി പ്രവർത്തകരെയും, എട്ട് എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെയുമാണ് സസ്പെൻഡ് ചെയ്തത്. 

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ വിദ്യാർഥികൾ കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിൽ സംഘർഷം ആരംഭിച്ചത്. സംഘർഷത്തിൽ സെൻട്രൽ പോലീസ് എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

article-image

sdfsf

You might also like

Most Viewed