വിവാഹവേദിയിൽ പ്രധാനമന്ത്രി; വധൂവരന്മാർക്ക് ആശംസ; ചടങ്ങിനെത്തി താരനിര

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ശ്രേയസ്സ് മോഹനും വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് രാവിലെ 8.45ന് നടന്ന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി, താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിവർ പങ്കെടുത്തു. പ്രധാനമന്ത്രി ചടങ്ങിൽ എത്തിയതിനെ തുടർന്ന് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.
ചൊവ്വാഴ്ച രാത്രി തന്നെ മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം ഗുരുവായൂരിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ ഭാര്യ രാധിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹ വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. വിവാഹത്തിന് ശേഷം ജനുവരി 19ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ജനുവരി 20 ന് തുരുവനന്തപുരത്ത് ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി മറ്റൊരു വിരുന്നും ഒരുക്കും. ബിസിനസുകാരനായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്താണ് ശ്രേയസ്.
m bnbnvbnvbnv