എംകെ സാനു സാഹിത്യ പുരസ്‌കാരം എംടിക്ക് വാസുദേവന്‍ നായര്‍ക്ക് മോഹന്‍ലാല്‍


പ്രൊഫസര്‍ എംകെ സാനു സാഹിത്യ പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. മോഹന്‍ലാലിനെ കുറിച്ച് സനുമാഷ് എഴുതിയ പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു.

എംകെ സാനുമാഷ്, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, എം ജയചന്ദ്രന്‍ തുടങ്ങിയ അതുല്യപ്രതിഭകളാല്‍ സമ്പന്നമായിരുന്നു പുരസ്‌കാരദാന ചടങ്ങ്. എംടി വാസുദേവന്‍ നായര്‍ക്ക് വേണ്ടി സുഹൃത്താണ് നടന്‍ മോഹന്‍ലാലില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ‘മോഹന്‍ലാല്‍ അഭിനയകലയിലെ ഇതിഹാസം’ എന്ന പേരില്‍ എംകെ സാനുമാഷ് രചിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

രവീന്ദ്ര നാഥ് ടാഗോറിന്റെ ഗീതാഞ്ജലി ഉദ്ധരിച്ച് സാനു മാഷിന് മോഹന്‍ലാല്‍ നന്ദി പറഞ്ഞു. പുസത്കത്തിന്റെ ആദ്യ പ്രതി അമൃത ചീഫ് പ്രൊജക്ട് കണ്‍ട്രോളര്‍ സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങി.

You might also like

  • Straight Forward

Most Viewed