വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഐഎം നേതാവിനെ പുറത്താക്കി


തിരുവല്ലയിലെ പ്രാദേശിക നേതാവിനെ സിപിഐഎം പുറത്താക്കും. സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുക. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. 2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകി.

ഇതിനിടെ വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഗുരുതരമായ നിരവധി പരാതികൾ നേതൃത്വത്തിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റാണ് സജിമോൻ.

article-image

dfsdfdfsdfs

You might also like

  • Straight Forward

Most Viewed