പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി


മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പടുതോട് പള്ളത്ത് പ്രഫ. പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്‌സി− 80) നിര്യാതയായി. ഇരവിപേരൂർ സെന്‍റ് ജോൺസ് എച്ച്.എസ്. റിട്ട. അധ്യാപികയായിരുന്നു.ഭൗതികശരീരം ഞായർ രാവിലെ ഏഴിന് വെണ്ണിക്കുളം പടുതോട്ടുള്ള വസതിയിൽ കൊണ്ടുവരും. ഉച്ചക്ക് 12ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം ഒന്നിന് കീഴ്‌വായ്പൂർ സെന്‍റ് തോമസ് മാർത്തോമ പള്ളിയിൽ എത്തിക്കുന്നതും തുടർന്ന് സംസ്‌കാരം രണ്ടിന്  ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലിത്തയുടെ കാർമികത്വത്തിൽ നടത്തുന്നതുമാണ്.

കല്ലിശ്ശേരി പുളിമൂട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഷൈനി റേച്ചൽ ജോൺ (ചെന്നൈ), ബിന്ദു ആനി ചെറിയാൻ (ബാംഗ്ലൂർ). മരുമക്കൾ: കൊട്ടാരക്കര പൂയപ്പള്ളി കൊച്ചുപുത്തൻ വീട്ടിൽ ജോൺ മാത്യു (അസോസിയേറ്റ് വൈസ് പ്രസിഡന്‍റ്, എം.ആർ.എഫ് ചെന്നൈ), ചെങ്ങന്നൂർ മണ്ണിൽ ജയ ഭവൻ സഞ്ജയ് ജോൺ ചെറിയാൻ (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ).

article-image

dsfdf

You might also like

  • Straight Forward

Most Viewed