തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുന്നു; 14 സീറ്റിൽ യുഡിഎഫ്, 13 സീറ്റിൽ എൽഡിഎഫ്


തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇതുവരെയുള്ള വിവരമനുസരിച്ച് 14 സീറ്റിൽ യുഡിഎഫും 13 സീറ്റിൽ എൽഡിഎഫും ജയിച്ചു. ഒരു സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. നാലു സിറ്റിംഗ് സീറ്റുകളിൽ പരാജയപ്പെട്ട എൽഡിഎഫ് രണ്ടെണ്ണം പിടിച്ചെടുത്തു.

നാലു സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്താണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി.

article-image

ASDADSADSADSADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed