ഗവര്‍ണര്‍ക്കെതിരായ SFIപ്രതിഷേധം: നിയമലംഘകരുടെ ഏജന്റുമാരായി പോലീസ് മാറി, ലജ്ജാകരം - തരൂര്‍


തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം. പി ശശി തരൂർ. കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ നിയമലംഘകരുടെ ഏജൻറുമാരായി പോലീസുകാർ മാറിയെന്നും ഭരണകക്ഷിയുടെ മോശവും അതിരുകടന്നതുമായ പ്രവൃത്തികൾക്ക് പോലീസ് കൂട്ടുനിൽക്കുകയാണെന്നും തരൂർ എക്‌സിൽ കുറിച്ചു.

‍എസ്.എഫ്.ഐ ഗുണ്ടകൾ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് അദ്ദേഹത്തിന്റെ വാഹനം ആക്രമിച്ചു ഇത് നിന്ദ്യമായ പ്രവൃത്തിയാണ്. ഗവർണറുടെ രോക്ഷം അതിനാൽ മനസ്സിലാക്കാവുന്നതേയുള്ളു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അക്രമിക്കുന്നതിന് കൂട്ടുനിൽക്കുന്ന അതേ പോലീസുകാർ ഗവർണറെ അക്രമിക്കാൻ അനുവദിച്ചത് ലജ്ജാകരമാണ്' - തരൂർ വിമർശിച്ചു.

article-image

sadadsdsadsads

You might also like

  • Straight Forward

Most Viewed