കാനം രാജേന്ദ്രന്റെ മരണത്തിൽ ബഹ്റൈനിലെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി


അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി നേതാവുമായ കാനം രാജേന്ദ്രന്റെ മരണത്തിൽ ബഹ്റൈനിലെ വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈനിലെത്തിയപ്പോൾ  കേരളീയ സമാജം സന്ദർശിക്കുകയും മീറ്റ് ദി സ്പീക്കർസ് പ്രോഗ്രാമിൽ പങ്കെടുത്ത് മികച്ച പ്രഭാഷണം നടത്തുകയുംചെയ്ത അദ്ദേഹം സമാജത്തിന്റെ മികച്ച ഗുണകാംക്ഷിയും സുഹൃത്തുമായിരുന്നു എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ  അനുശോചിച്ചു.

ഇടതുമുന്നണിയിൽ നിന്നുകൊണ്ടുതന്നെ പല സമയങ്ങളിലും സർക്കാറിന്റെ തെറ്റായ നടപടികളെ തിരുത്താൻ ശ്രമിച്ച നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി അനുശോചനകുറിപ്പിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും ബഹ്റൈൻ നവകേരള പ്രസ്താവിച്ചു.

article-image

dvf

You might also like

  • Straight Forward

Most Viewed