കൊല്ലം പ്രവാസി അസോസിയേഷൻ 'സ്നേഹ സപർശം' രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈൻ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ നടന്നു വരികയാണ്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ കെ.പി.എ കുടുംബാംഗമായിരുന്ന  ബോജിരാജന്റെ സ്മരണയിൽ  12ആമത് സ്നേഹ സപർശം രക്ത ദാന ക്യാമ്പ്  കിംങ് ഹമദ് യൂണിവേഴ്‌സിറ്റി  ഹോസ്പിറ്റൽ വെച്ച്  സംഘടിപ്പിച്ചു.  60 ൽ പരം പ്രവാസികൾ രക്ത ദാനം നടത്തിയ ക്യാംപ് കെ.പി.എ പ്രസിഡന്റ്  നിസ്സാർ കൊല്ലം ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ്  പ്രദിപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ  സാമൂഹിക പ്രവർത്തകരായ  ഹരിഷ് നായർ, അമൽദേവ്, രാജേഷ് നമ്പ്യാർ

എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ  വൈസ് പ്രസിഡന്റെ കിഷോർ കുമാർ , അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ, ഹമദ്  ടൗൺ ഏരിയ കോർഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകൾ നേർന്നു. ഹമദ് ടൗൺ ഏരിയ ജോ സെക്രട്ടറി റാഫി സ്വാഗതവും ഏരിയ കോർഡിനേറ്റർ പ്രമോദ് നന്ദി പറഞ്ഞു.   

article-image

ോേ്ോേ

You might also like

  • Straight Forward

Most Viewed