രാജ്ഭവനു മുന്നിൽ സംഘർഷം; ബാരിക്കേഡ് ചാടിക്കടന്ന് എസ്എഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗം കാവിവത്കരിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് ചാടിക്കടന്ന പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സംവിധാനമാണ് രാജ്ഭവൻ പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്. മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവർത്തകർ ആദ്യം ബാരിക്കേഡ് മറിച്ചിട്ട് ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ബാരിക്കേഡ് ചാടിക്കടന്ന് രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ചവരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും നടന്നു.
dasadsadsdsaadsads