വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസ്; എ.എ. റഹീം എംപിയും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി


ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് നടന്ന വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എംപിയും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്. 

2010ൽ യുഡിഎഫ് സർക്കാറിന്‍റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.  പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 150ഓളം പ്രവർത്തകർ പോലീസിന്‍റെ ബാരിക്കേഡ് തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ ഉച്ചക്ക് ശേഷം വിധി പറയും.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed