ഓമല്ലൂർ സ്വദേശി ജീവനൊടുക്കിയ സംഭവം; ലൈഫ് പദ്ധതിയിൽ നിന്ന് പണം ലഭിക്കാത്തതാണ് വീടുപണി മുടങ്ങാൻ കാരണമെന്ന് കുടുംബം


ലൈഫ് പദ്ധതിയിൽ നിന്ന് പണം ലഭിക്കാത്തതാണ് വീടുപണി മുടങ്ങാൻ കാരണമെന്ന് ഇന്നലെ പത്തനംതിട്ട ഓമല്ലൂരിൽ തീകൊളുത്തി മരിച്ച ഗോപിയുടെ കുടുംബം. ഫണ്ടിനെ കുറിച്ച്‌ ഗോപി പഞ്ചായത്തിൽ പോയി ചോദിച്ചെങ്കിലും ഫണ്ട് വന്നിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നും ഇതിൽ അച്ഛന് വലിയ മനോവിഷമം ഉണ്ടായിരുന്നെന്നും മകൾ ബിന്ദുമോൾ പറഞ്ഞു. ഇന്നലെയാണ് ഓമല്ലൂർ സ്വദേശിയായ ഗോപി ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. വീട് പണി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് മരിക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിലുമുണ്ടായിരുന്നത്. 

ലൈഫിലെ ഫണ്ട് ലഭിക്കാത്തതിനാൽ ആണ് ഗോപിക്ക് പണം നൽകാൻ കഴിയാതിരുന്നതെന്നും നിരവധി പേർക്ക് ഇത്തരത്തിൽ ഫണ്ട് മുടങ്ങിക്കിടക്കുന്നുണ്ടെന്നും ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്് പറയുന്നു.

article-image

ംും

You might also like

Most Viewed