ആത്മഹത്യ ശ്രമം; അലൻ ഷുഹൈബ് ആശുപത്രിയിൽ


പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽ‌കുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷം ആത്മഹത്യക്ക് ശ്രമം.അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

article-image

്ിേ്ിേ്ിേ്ിേ്ിേ

You might also like

Most Viewed