നിലന്പൂരിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

നിലമ്പൂർ ചുങ്കത്തറ മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ വിദ്യാർഥികളാണ് മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കൽൽ സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്. മൃതദേഹങ്ങൾ നിലമ്പൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ട് വാഹനങ്ങളും അതിവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നേരത്തെ, പുലർച്ചെ തിരുവല്ല കച്ചേരിപ്പടി ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറുകയായിരുന്നു.
drygdg