കണ്ണൂരിൽ മകളെ വിവാഹം ചെയ്യാൻ അനുവദിക്കാതതിനാൽ പിതാവിനെ വീട്ടിൽ കയറി വെട്ടി


കണ്ണൂരിൽ മകളെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ പിതാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. തയ്യിൽ സ്വദേശി അക്ഷയ് ആണ് രാജേഷിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. സുഹൃത്തിനൊപ്പമാണ് പ്രതി അക്ഷയ് രാജേഷിന്റെ വീട്ടിൽ എത്തിയത്. രാജേഷിന്റെ തലയിലും മുഖത്തും വെട്ടേറ്റു. രാജേഷിന്റെ മകളും പ്രതിയും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മകളെ വിവാഹം ചെയ്തു നൽകണമെന്ന് പ്രതി രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജേഷ് ഇതിന് തയ്യാറായിരുന്നില്ല. പകരം കാസർഗോഡ് സ്വദേശിക്ക് മകളെ വിവാഹം ചെയ്തു നൽകി. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഇതാദ്യമല്ല രാജേഷിനെ ആക്രമിക്കാൻ പ്രതി ശ്രമിക്കുന്നത്. ഇതിനുമുൻപും അക്ഷയ് രാജേഷിനെ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.

article-image

dadsadsads

You might also like

Most Viewed