കൊച്ചിയിൽ സീനിയർ വിദ്യാർഥികൾ മർദിച്ചു; എട്ടാംക്ലാസുകാരൻ ആശുപത്രിയിൽ


കൊച്ചിയിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ എട്ടാം ക്ലാസ് വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി ചെമ്പുമുക്ക് അസീസി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ വയറിലും നെഞ്ചിലുമാണ് പരിക്ക്. സ്പോർട്സുമായി ബന്ധപ്പെട്ട് സീനിയേഴ്സുമായി തർക്കമുണ്ടായിരുന്നതായി മകൻ പറഞ്ഞുവെന്ന് പിതാവ് പ്രതികരിച്ചു.

പോലീസിൽ പരാതി എഴുതി നൽകിയിട്ടില്ല. ആശുപത്രിയിൽ നിന്നും പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരും അന്വേഷിക്കാനായി വന്നിട്ടില്ല. അഞ്ച് കുട്ടികളെ സസ്പെൻഡ് ചെയ്തു എന്നാണ് അധ്യാപകർ പറഞ്ഞതെന്നും പിതാവ് പറഞ്ഞു. അതേസമയം, കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

article-image

ASDADSADSDASADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed