സിപിഎം തന്നെ കൊലപ്പെടുത്താന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്; ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ‍ പ്രതികരണവുമായി കെ. സുധാകരൻ


കൊലപ്പെടുത്താന്‍ സിപിഎം വാടക കൊലയാളികളെ അയച്ചിട്ടുണ്ടെന്ന ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ‍. തന്നെ കൊല്ലാന്‍ സിപിഎം ആളെ അയച്ചിട്ടുണ്ടെന്ന കാര്യം തനിക്കറിയാമെന്ന് സുധാകരന്‍ പറഞ്ഞു. കൂത്തുപറമ്പിൽ‍ ഒരു പൊതുയോഗത്തിൽ‍ പങ്കെടുക്കാന്‍ പോയപ്പോൾ‍ താന്‍ ചായ കുടിക്കാന്‍ കയറുമെന്ന് പ്രതീക്ഷിച്ച വീടിന് സമീപമുള്ള കല്ലുവെട്ട് കുഴിയിൽ‍ കൊലപ്പെടുത്താന്‍ ആളുകൾ‍ പതിയിരുന്ന സംഭവം ഉണ്ടായിട്ടുണ്ട്. 

ആയുസിന്‍റെ നീളം കൊണ്ടാണ് അന്ന് രക്ഷപ്പെട്ടത്. അത്തരത്തിൽ‍ ഒരുപാട് സന്ദർ‍ഭങ്ങൾ‍ മറികടന്നാണ് ഇവിടെവരെ എത്തിയത്. തന്‍റെ ജീവനെടുക്കാന്‍ അവർ വിചാരിച്ചാൽ‍ സാധിക്കില്ല. താന്‍ ദൈവവിശ്വാസിയാണ്, അതിന് ദൈവം വിചാരിക്കണമെന്നും സുധാകരന്‍ പ്രതികരിച്ചു. ശക്തിധരന്‍ ഇപ്പോഴെങ്കിലും ഇത് വെളിപ്പെടുത്തിയത് നന്നായി. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സർ‍ക്കാർ‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും തനിക്കില്ല. നീതിബോധം ഉള്ളവരിൽ‍നിന്നല്ലേ നീതി പ്രതീക്ഷിക്കേണ്ടതുള്ളൂ. പിണറായി വിജയനോട് വേദം ഓതിയിട്ടൊന്നും കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

article-image

dsgdfg

You might also like

Most Viewed