ഷിനിലാലിന്‍റെ "സമ്പർക്കക്രാന്തി'ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം
വി. ഷിനിലാലിന്‍റെ "സമ്പർക്കക്രാന്തി'ക്ക് മികച്ച നോവിലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം. തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയ മലയാളത്തിലെ ആദ്യ നോവലാണ് സമ്പർക്കക്രാന്തി. സമകാലിക ഇന്ത്യൻ അവസ്ഥകളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ ടിക്കറ്റ് ഇൻസ്പെക്ടർ ആണ് ഷിനിലാൽ. എൻ.ജി. ഉണ്ണികൃഷ്ണനാണ് കവിതയ്ക്കുള്ള ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം. പി.എഫ്. മാത്യൂസ് രചിച്ച "മുഴക്കം' മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരത്തിന് അർഹമായി.
ആറു പേർക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരൻ എന്നിവർക്കാണ് സമഗ്രസംഭാവന പുരസ്കാരം. നിരൂപകൻ ഡോ. എം.എം. ബഷീറിനും നോവലിസ്റ്റ് എൻ. പ്രഭാകരനും വിശിഷ്ടാംഗത്വം നൽകും. ആത്മകഥാ വിഭാഗത്തിൽ ബി.ആർ.പി. ഭാസ്കറിന്‍റെ പുസ്തകത്തിനാണ് പുരസ്കാരം.
sdfsdsds

