കെ.സുധാകരന്റെ അറസ്റ്റ്; സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരേ സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കണ്ണൂർ നഗരത്തിൽ പ്രവർത്തകർ പ്രകടനംനടത്തി. ഡിസിസി പ്രസിഡന്‍റ് മാർട്ടിന്‍ ജോർജ് അടക്കമുള്ളവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽനിന്നാണ് പ്രകടനം തുടങ്ങിയത്. അൽപസമയത്തിനകം ദേശീയപാത ഉപരോധിച്ച് കൊണ്ട് പ്രതിഷേധം നടത്തും. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പത്തനംതിട്ട സെന്‍ട്രൽ ജംഗ്ഷനിൽ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചും പ്രവർത്തകർ പ്രതിഷേധിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉൾപ്പെടെയുള്ളവരാണ് കാസർഗോഡ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. മോന്‍സന്‍ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി മുതലാണ് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കരിദിനം ആചരിക്കുമെന്ന് നേതൃത്വം അറിയിച്ചിരുന്നു.
ോീുൂ്ീം

