കെ. സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ല, ഇത് തട്ടിപ്പ് കേസെന്ന് എംവി ഗോവിന്ദൻ


കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിൽ രാഷ്ട്രീയമില്ലെന്നും ഇത് തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന പ്രസിഡന്റ് എംവി ഗോവിന്ദൻ. സുധാകരനെതിരെ വ്യക്തമായ തെളിവു ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കേസ് കേസിന്റെ വഴിക്ക് പോകട്ടെ, സുധാകരൻ പദവിയിൽ തുടരണോ എന്ന് കോൺഗ്രസ് പാർട്ടി തീരുമാനിക്കട്ടെ. അത് കോണ്ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ധാർമികത മുൻ നിർത്തി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. സംയുക്ത പ്രതിപക്ഷ യോഗവും സുധാകരന്റെ അറസ്റ്റും തമ്മിൽ ഒരു ബന്ധവുമില്ല. സുധാകരന്റെ അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ല. കേരളത്തിലും ബിജെപി തന്നെയാണ് സിപിഐഎമ്മിന്റെ മുഖ്യശത്രു. ഹിന്ദുത്വ ശക്തികളുമായി ചേർന്നു കേരളത്തിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തട്ടിപ്പ് കേസിൽ കെ. സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെയെന്നുമുള്ള നിലപാടിലാണ് സുധാകരൻ. 

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed