എല്ലാ തെളിവുകളും ലഭിച്ചു; വിദ്യയെ ഇനി കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ്
മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ചെന്ന കേസിൽ കെ.വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞെന്ന് പോലീസ്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ വിദ്യയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകില്ലെന്നും അഗളി പോലീസ് അറിയിച്ചു.
സൈബർ വിദഗ്ദ്ധരടങ്ങുന്ന സംഘം വിദ്യയുടെ രണ്ട് ഫോണുകളും പരിശോധിച്ചു. ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുത്തു. വ്യാജ സർട്ടിഫിക്കറ്റിന്‍റെ ഉറവിടം പോലീസ് കണ്ടെത്തിയതായാണ് സൂചന. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും.
dgx

