ലയണൽ‍ മെസിക്ക് ഇന്ന് 36ആം പിറന്നാൾ


ലോക ഫുട്‌ബോൾ‍ ഇതിഹാസം ലയണൽ‍ മെസിക്ക് ശനിയാഴ്ച 36ആം പിറന്നാൾ‍. ലോകമെമ്പാടുമുള്ള ആരാധകർ‍ സമൂഹ മാധ്യമങ്ങൾ‍ വഴി അദ്ദേഹത്തിന് ആശംസകൾ‍ നേരുകയാണ്. ലോകകപ്പിൽ‍ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണിത്. ഖത്തർ‍ വേദിയായ 2022ലെ ലോകകപ്പ് കിരീടം നേടിയത് മെസിയുടെ അർ‍ജന്‍റീനയായിരുന്നു. 1987 ജൂണ്‍ 24ന് അർ‍ജന്‍റീനയിലെ റൊസാരിയോയിലാണ് ലയണൽ‍ മെസി ജനിച്ചത്. 13ആം വയസിൽ‍ സ്‌പെയിനിന്‍റെ എഫ്‌സി ബാഴ്സലോണയിൽ‍ കളി തുടങ്ങിയ അദ്ദേഹം ഇന്ന് കാൽ‍പന്ത് കളിയുടെ രാജാവായി മാറിയിരിക്കുന്നു.

ഫുട്‌ബോൾ‍ കരിയറിൽ‍ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും അദ്ദേഹം മുത്തമിട്ടുകഴിഞ്ഞു. ലോറസ് പുരസ്‌കാരം രണ്ടുതവണ നേടിയ ഒരേയൊരു ഫുട്‌ബോളറാണ് അദ്ദേഹം. ഏഴ് ബാലോണ്‍ഡി ഓറിന്‍റെ തിളക്കവുമുണ്ട്. അടുത്തിടെ പിഎസ്ജി വിട്ട മെസി യുഎസ്എയിലെ ഇന്‍റർ‍ മയാമിയിലേക്കെത്തിയിരുന്നു. പുതിയ ക്ലബിനായുള്ള അദ്ദേഹത്തിന്‍റെ ആദ്യ മത്സരം ജൂലൈ 21−ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർ‍ട്ടുകൾ‍.

article-image

setdrs

You might also like

  • Lulu Exchange
  • Straight Forward

Most Viewed