ഗുജറാത്തിൽ ബഹുനില മന്ദിരം തകർന്നുവീണ് മൂന്നുപേർ മരിച്ചു
ഗുജറാത്തിൽ ബഹുനില മന്ദിരം തകർന്നുവീണ് മൂന്നുപേർ മരിച്ചു. അഞ്ച്‌പേർക്ക് പരിക്ക്. ഗുജറാത്തിലെ ജാംനഗറിലെ സാധന കോളനിയിലെ മൂന്ന് നില കെട്ടിടമാണ് തകർന്ന് വീണത്. എട്ടുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുകയാണ്.
അതേസമയം, കെട്ടിടത്തിൽ താമസിക്കുന്നത് അപകടമാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഗുജറാത്ത് ഹൗസിംഗ് ബോർഡ് അറിയിച്ചു.
estet

