ഡോ.വന്ദനയുടെയും രഞ്ജിത്തിന്‍റെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍


ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിനും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജെ.എസ്. രഞ്ജിത്തിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വീതമാണ് നല്‍കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് 25 ലക്ഷം രൂപ അനുവദിക്കുക. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ ഫണ്ടില്‍ നിന്നുമാണ് രഞ്ജിത്തിന്‍റെ കുടുംബത്തിന് ധനസഹായം നല്‍കുക. കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ് ഡിവിഷന്‍റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യുമ്പോള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ്‌കുമാറിന്‍റെ ഭാര്യ എന്‍.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്നുമാണ് തുക നൽകുക.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ആക്രമിയുടെ കുത്തേറ്റാണ് കോട്ടയം സ്വദേശിനിയായ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കിലുണ്ടായ അഗ്‌നിബാധ കെടുത്തവെയാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ജെ.എസ്. രഞ്ജിത്ത് മരണപ്പെട്ടത്

article-image

jcdxvfdsfrv

You might also like

  • Lulu Exchange
  • Straight Forward

Most Viewed