കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം


സംസ്ഥാനത്തു ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്ച പ്രഖ്യാപനം നടത്തി.

ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ, 52 ദിവസമാണ് ട്രോളിംഗ് നിരോധനം.

article-image

sdfaffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed