രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം; സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം


രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികമായ ഇന്ന് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം. സെക്രട്ടേറിയറ്റിലെ പ്രധാന ഗേറ്റുകളെല്ലാം പ്രവര്‍ത്തകര്‍ വളഞ്ഞു. ഇതോടെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെയുള്ള പ്രധാന കവാടങ്ങളെല്ലാം പോലീസ് അടച്ചു. കന്‍റോണ്‍മെന്‍റ് ഗേറ്റില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇതുവഴി വരുന്ന വാഹനങ്ങള്‍ പോലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാന്‍ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് ഗേറ്റില്‍ പ്രവര്‍ത്തകര്‍ ഏതെങ്കിലും തരത്തില്‍ തടസം സൃഷ്ടിച്ചാല്‍ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം രാവിലെ 10ന് സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിന്‍റെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫിന്‍റെ പ്രതിഷേധം. ജനങ്ങളുടെ ദുരിതജീവിതത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ പിണറായി സര്‍ക്കാരിനെതിരേയുള്ള കുറ്റപത്രം യുഡിഎഫ് ജനസമക്ഷം സമര്‍പ്പിക്കുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ഉച്ചവരെ ഗതാഗത നിയന്ത്രണമുണ്ടാകും. എം.ജി.റോഡ്, മണക്കാട്, അട്ടക്കുളങ്ങര, കിഴക്കേക്കോട്ട, പഴവങ്ങാടി, തമ്പാനൂര്‍, പവര്‍ഹൗസ് റോഡുകളില്‍ നിയന്ത്രണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

article-image

3ൈൂൈാൂ

You might also like

  • Straight Forward

Most Viewed