പാലക്കാട് കേരളശ്ശേരിയിൽ വീടിനുള്ളിൽ സ്ഫോടനം; ഒരാൾ മരിച്ചു

കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം. സംഭവത്തിൽ ഒരാൾ മരിച്ചു. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവിൽ ഇന്ന് രാവിലെ അബ്ദുൾ റസാഖിെൻറ വീട്ടിലാണ് സംഭവം നടന്നത്.വീടിന്റെ ഒരു ഭാഗം നശിച്ചു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ, സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.
എങ്ങനെ സ്ഫോടനം ഉണ്ടായെന്ന് വ്യക്തമല്ല. വിശദ പരിശോധനയുടെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചിരിക്കുകയാണ്. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്കനിർമ്മാണശാലയുമുണ്ട്.
FGHFGHFGH