ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ യാത്രയയപ്പിനെതിരേ പരാതി: ജുഡീഷൽ ചട്ടങ്ങളുടെ ലംഘനം


ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് സംസ്ഥാന സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയ സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും രാഷ്ട്രപതിക്കും പരാതി. നടപടി ജൂഡീഷൽ ചട്ടങ്ങളുടെയും മുൻകാല സുപ്രീംകോടതി ഉത്തരവുകളുടെയും ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതിക്കാരൻ. സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ബുധനാഴ്ച വൈകുന്നേരം നടന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

article-image

DSFDFDF

You might also like

  • Lulu Exchange
  • Straight Forward

Most Viewed