കോടതി വിധി നിർഭാഗ്യകരം, മേൽക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്. സെഷൻസ് കോടതി വിധി നിർഭാഗ്യകരമെന്നും എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിന്‍റെ പരാമർശം പിന്നോക്ക വിഭാഗങ്ങൾക്ക് എതിരേ ആയിരുന്നില്ല. തെറ്റായ ഒന്നും രാഹുൽ പറഞ്ഞിട്ടില്ല. കോടതി വിധിക്ക് ആധാരമായി പറഞ്ഞ കാര്യങ്ങൾ നിലനിൽക്കുന്നതല്ല. രാഹുലിനെ നിശബ്ദമാക്കാമെന്ന് ആരും കരുതേണ്ടെന്നും സിംഗ്‌വി കൂട്ടിച്ചേർത്തു.
DGDFGDFG