പീരുമേടിൽ യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം


കോടതി പരിസരത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. ഇടുക്കി പീരുമേട് കോടതി പരിസരത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അണക്കര സ്വദേശിനി അമ്പിളിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭർത്താവ് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അവിഹിതബന്ധം സംബന്ധിച്ച സംശയമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

article-image

safdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed