ജോണി നെല്ലൂർ പ്രധാനപ്പെട്ട നേതാവൊന്നുമല്ല; പരിഹസിച്ച് വി.ഡി.സതീശൻ


ജോണി നെല്ലൂർ രാജിവച്ചത് യുഡിഎഫിനെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും സതീശൻ പരിഹസിച്ചു. കേരള കോൺഗ്രസിന്‍റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളിൽ ജോണി നെല്ലൂർ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോൺഗ്രസ് വിട്ടതോടെ അവർ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കുമെന്നും സതീശൻ പറഞ്ഞു. ബാബു ജോർജ് കോൺഗ്രസ് വിട്ടതിൽ പാർട്ടിക്ക് ഒന്ന് സംഭവിക്കില്ലെന്നും സതീശൻ പ്രതികരിച്ചു. ബാബു നിലവിൽ സസ്പെൻഷനിൽ ആയിരുന്നു. പോകുന്നവർ പോട്ടെ എന്നും സതീശൻ പറഞ്ഞു.

article-image

DFSDFSDFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed