മധു വധക്കേസ്: ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണായകമായെന്ന് രാജേഷ് എം മേനോന്‍

മധു വധക്കേസില്‍ പ്രതിസന്ധികള്‍ തുടരെ തുടരെ മധുവിന്റെ കുടുംബത്തെ വേട്ടയാടിയപ്പോള്‍ അവരുടെ ഏക പ്രതീക്ഷയായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍. തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ തളരാതെ മധുവിന് നീതി നേടിക്കൊടുക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന പേരാണ് രാജേഷ് എം മേനോന്റേത്.
അഡ്വ. സി രാജേന്ദ്രന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിച്ചത്. അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോന്‍. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വിധിപ്രസ്താവനത്തിന് ശേഷം പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
നിലവിലെ വിധി പ്രസ്താവത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് വിധിപ്രസ്താവത്തിന്റെ പൂര്‍ണ രൂപം കിട്ടിയ ശേഷം പറയാമെന്നായിരുന്നു മറുപടി. സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ട അവസ്ഥ വരെയുണ്ടായി. എല്ലാം പരിഗണിച്ചുകൊണ്ടുള്ള അനുകൂലമായ വിധിയാണുണ്ടായത്. അദ്ദേഹം ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണായകമായെന്നും രാജേഷ് എം മേനോന്‍ പറഞ്ഞു.
fdfgdfgd