പരിശോധനക്കിടെ ട്രെയിൻ യാത്രക്കാരിയുടെ ഷാൾ ഊരിയെടുത്തു; മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും പരാതി നൽകി യുവതി


ട്രെയിൻ യാത്രക്കാരിയുടെ ഷാൾ ഊരി പരിശോധന നടത്തിയതായി പരാതി. പരിശോധനക്കിടെ ഷാൾ ഊരിക്കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്. ബാലുശ്ശേരി ചളുക്കിൽ നൗഷത്തിനാണ് ഇത്തരത്തിൽ ദുരനുഭവമുണ്ടായത്. തുടർന്ന് ഇന്ത്യൻ റെയിൽവേക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്. തലശ്ശേരിയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് യാത്ര പോവുന്നതിനായി മെമു ട്രെയിനാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ യുവതി ട്രെയിൻ മാറി ഇന്റർസിറ്റി എക്സ്പ്രസിലാണ് കയറിയത്. എന്നാൽ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പുണ്ടായിരുന്നില്ല. 

തുടർന്ന് യുവതി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ഈ സമയം ടിക്കറ്റ് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ആദ്യമായാണ് യുവതി ഒറ്റക്ക് ട്രെയിൻ യാത്ര ചെയ്യുന്നത്. ഇതിൽ പരിഭ്രാന്തിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥ മര്യാദ കാണിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.ചുരിദാറിൻ്റെ ഷാൾ ഊരിക്കൊണ്ടുപോയി ആൾ കൂട്ടത്തിനിടയിൽ അപമാനിച്ചെന്നും രണ്ട് മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് ഷാൾ തിരികെ നൽകിയതെന്നും പരാതിയിൽ പറയുന്നു. പിഴയടക്കാമെന്ന് പറഞ്ഞിട്ടും തന്നെ മാനസികമായി തന്നെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

article-image

ീ്ീബ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed