തമിഴ്നാട്ടില്‍ 5300 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി നിസാനും റെനോയും


തമിഴ്നാട്ടില്‍ 5300 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി വാഹനനിര്‍മ്മാതാക്കളായ നിസാനും റെനോയും. ഇരു കമ്പനികളും ചേര്‍ന്ന് രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ ആറ് മോഡലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്. 2,000ത്തോളം പുതിയ തൊഴില്‍ സാധ്യതകള്‍ ഇതുവഴി ഉണ്ടാകും.

മൂന്ന് മോഡലുകള്‍ നിസാന്റെ സംഭാവനയാണ്. ഇതില്‍ രണ്ടെണ്ണം എസ്.യു.വി മോഡലുകളായിരിക്കുമെന്ന് നിസാന്‍ സി.ഒ.ഒ അശ്വനി ഗുപ്ത പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹനവിപണിയായ ഇന്ത്യയില്‍ എസ്.യു.വി വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയെന്നും അവർ പറഞ്ഞു.

1 ലിറ്റര്‍ പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സി.വി.ടി എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലായാണ് മാഗ്‌നൈറ്റ് എത്തുന്നത്. എക്‌സ്.ഇ, എക്‌സ്.എല്‍, എക്‌സ്.വി, എക്‌സ്.വി പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ വാഹനം ലഭിക്കും. ഫൈവ് സ്പീഡ് മാനുവല്‍, എക്‌സ് ട്രോണിക് സി.വി.ടി ഗിയര്‍ ബോക്‌സുകള്‍ മാഗ്‌നൈറ്റിന്റെ ട്രാന്‍സ്മിഷന്‍ വിഭാഗത്തെ സമ്പന്നമാക്കുന്നുമുണ്ട്.

article-image

khjhgjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed