എൻഐഎ റെയ്ഡ്; ആലുവയില്‍ പണമിടപാടു നടത്തുന്നയാള്‍ കസ്റ്റഡിയില്‍
ആലുവയില്‍ പണമിടപാടു നടത്തുന്നയാള്‍ എന്‍ഐഎ കസ്റ്റഡിയില്‍. വെസ്റ്റ് കരയില്‍ വെള്ളൂര്‍ അകത്തോട്ട് വീട്ടില്‍ അശോകനെയാണ് കസ്റ്റഡിയില്‍ എടുത്തത്. അശോകന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയ ഡയറികളും എന്‍ഐഎ പിടിച്ചെടുത്തു. ആലുവ സെമിനാരി പടിക്കടുത്ത് മൂണ്‍ ലൈറ്റ് അപ്പാര്‍ട്ടുമെന്‍റില്‍ വാടകയ്ക്ക് താമസിക്കുന്ന സീനുമോന്‍ എന്ന് വിളിക്കുന്ന സൈനുദ്ദീന്‍റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. സൈനുദ്ദീന്‍റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.
പാനായിക്കുളം സ്വദേശിയായ ഇയാള്‍ ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഇയാളോട് വ്യാഴാഴ്ച കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
r7r7t



