പാലക്കാട് രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടർ‍ കുഴഞ്ഞുവീണ് മരിച്ചു


രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടർ‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മുണ്ടൂർ‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ‍ ഓഫീസർ‍ ഡോ. സൂരജ് കെ. രാജ് (40) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒപിയിൽ‍ രോഗികളെ പരിശോധിക്കുന്നതിനിടയിൽ‍ സൂരജ് കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ശാരീരിക ബുദ്ധിമുട്ടുകൾ‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മരുന്ന് കഴിച്ചതായും ജീവനക്കാർ‍ പറഞ്ഞു. സ്ഥലത്ത് വച്ച് തന്നെ കുഴഞ്ഞുവീണ ഡോക്ടറെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് വർ‍ഷത്തിലേറെയായി മുണ്ടൂർ‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഡോ. സൂരജ്. കോട്ടയം സ്വദേശിയാണ്.

article-image

57ീ5

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed