പോളണ്ടിൽ മലയാളി യുവാവിനെ കുത്തിക്കൊന്ന സംഭവം; നാല് ജോർജിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു

പോളണ്ടിൽ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ. തൃശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ്(23) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ജോർജിയൻ പൗരന്മാരായുള്ള വാക്ക് തർക്കത്തിനിടെയിൽ സൂരജിന് കുത്തേൽക്കുകയായിരുന്നു. സൂരജിന് ഒപ്പമുണ്ടായിരുന്ന നാലു മലയാളികൾക്ക് പരുക്കേറ്റിരുന്നു. അറസ്റ്റ് വിവരം പോളണ്ട് പൊലീസാണ് ഇന്ത്യൻ എംബസിയെ അറിയിച്ചത്.
അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോൾ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സൂരജിന് കുത്തേറ്റത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ നാട്ടിലെ സൂരജിന്‍റെ സുഹൃത്തുക്കളെ മരണ വിവരം അറിയിച്ചത്. കുത്തേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
36347