കത്ത് വിവാദം അവസാനിക്കുന്നു; ഡിആർ അനിൽ രാജിവയ്ക്കും

തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദം അവസാനിക്കുന്നു. സമവായമായതിനെത്തുടർന്ന് പ്രതിഷേധത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. ഡിആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന ഫോർമുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.
താൻ കത്തെഴുതിയെന്ന് ഡിആർ അനിൽ സമ്മതിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങൾ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ പരിഹരിക്കാനും പ്രതിപക്ഷ പാർട്ടികളുമായി ധാരണയിലെത്തിയതായി ചർച്ചകൾക്കുശേഷം മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതായി പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. സമരപരിപാടികൾ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ചർച്ചയാണ് ഇന്ന് നടന്നതെന്ന് വി വി രാജേഷും പറഞ്ഞു. നഗരസഭയുടെ പ്രവർത്തനങ്ങൾ സുഗമമാകണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ല. എന്നാൽ കോർപറേഷന് മുന്നിൽ ബിജെപി നടത്തുന്ന സമരം അവസാനിപ്പിക്കുമെന്ന് വിവി രാജേഷ് പറഞ്ഞു. ഹർത്താൽ അടക്കമുള്ള തുടർസമരപരിപാടികൾ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
5etyrdyrt