പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കുനേരെ പീഡനം; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുന്‍പാണ് ഈ പരാതി പയ്യന്നൂര്‍ പൊലീസിന് ലഭ്യമാകുന്നത്. പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പീഡന വിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. അല്‍പ്പസമയം മുന്‍പ് സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

article-image

rghf

You might also like

  • Straight Forward

Most Viewed